ഓസ്പ്രേ (താലിപ്പരുന്ത്) എന്നാണ് പേര്. ഉയരത്തിൽ പറന്ന് തന്റെ സൂക്ഷ്മ ദർശിനിയിലൂടെ താഴെ വെള്ളത്തിൽ ഒഴുകി നടക്കുന്ന മത്‍സ്യത്തെ കൃത്യമായി ഫോക്കസ് ചെയ്യുന്നു. ഇത്‌ സമയമെടുത്ത് ചെയ്യുന്ന ഒരു ഏർപ്പാടാണ്.

ലക്ഷ്യം നിർണ്ണയിച്ചു കഴിഞ്ഞാൽ പിന്നെ ശരം പോലെ ഒരു കൂപ്പു കുത്തലാണ്. വെള്ളത്തിൽ മുങ്ങി പൊങ്ങുമ്പോൾ വിരലുകൾക്കിടയിൽ പിടയുന്ന ഒരു മീനുണ്ടാവും. ആ രംഗം കാണേണ്ട കാഴ്ച തന്നെയാണ്.

അത് പകർത്താൻ കണ്ണും നട്ട് കാത്തിരിക്കുന്ന ഫോട്ടോഗ്രാഫർമാരെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ പലപ്പോഴും നിരാശയായിരിക്കും ഫലം. കണ്ണും കയ്യും കഴച്ചു ഒരു നിമിഷം വ്യൂ ഫൈൻഡറിൻ നിന്ന് കണ്ണെടുക്കുന്ന നിമിഷം എല്ലാം കഴിഞ്ഞിരിക്കും. അണ്ടി പോയ അണ്ണാനെ പോലെ എത്രയോ തവണ ഇതാണ് വിധി.

ഈ ചിത്രങ്ങൾ കൂപ്പു കുത്തുന്നതിന് തൊട്ട് മുൻപുള്ള നിരീക്ഷണ പറക്കലിന്റേതാണ്.