ഏതാനും ദിവസം മുമ്പ്, ചിറകുകൾ പൂർണമായി വിടർത്തി ഉയർന്നു പറക്കുന്ന ഒരു ഗോഡ്വിറ്റ് (godvit) പക്ഷിയുടെ ക്ളോസ്അപ്പ് ചിത്രം fb യിൽ ഒരു സുഹൃത്ത് പങ്ക് വെച്ചിരുന്നു. മോഹിപ്പിക്കുന്ന ചിത്രം.

അതിൽപിന്നെ , കാമറയുമായി പുറത്തിറങ്ങിയപ്പോഴൊക്കെ അങ്ങനെ ഒരു ഫ്രെയിമിന് വേണ്ടി ഞാൻ അലഞ്ഞു നടന്നു. കിട്ടാത്ത 

ചിത്രങ്ങളുടെ പട്ടികയിൽ അത്കൂടി ചേർത്തുവെച്ചു.

പക്ഷെ, സ്വപ്നങ്ങൾ കണ്ടുറങ്ങാനല്ല, ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങൾ കാണാനാണല്ലോ ഡോ എ പി ജെ അബ്ദുൽകലാം നമ്മളെ പഠിപ്പിച്ചത്. അതെ, ആ ചിത്രം എന്റെ ഉറക്കം കെടുത്തി. കണ്ണും കാമറയും തുറന്നു പിടിച്ചു അങ്ങനെയൊരു ചിത്രത്തിനായി മോഹിച്ചു നടന്നു. പൂർണമായി സഫലമായില്ലെങ്കിലും തരക്കേടില്ല്ലാത്ത ചില ചിത്രങ്ങൾ  ഈയിടെ കിട്ടി. 

ഇനിയും സഫലമാകാത്ത മോഹങ്ങളാണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്. സ്വപ്ന തുല്യമായ ആ ചിത്രം കിട്ടും വരെ ക്ലിക്കിങ് തുടരാനാണ് പ്ലാൻ.