ജനുവരി ആദ്യാവാരം ഭാരതപ്പുഴയുടെ തീരത്ത് വെച്ചാണ് ഈ സീസണിൽ ഇവരെ ആദ്യമായി കണ്ടുമുട്ടിയത്. പുഴയുടെ മധ്യത്തിൽ ഒരു മണൽ തിട്ടയിൽ ചേക്കേറിയ ഇവരെ അടുത്ത് കിട്ടാൻ അന്ന് ഒരു തോണിക്കാരന്റെ സഹായത്തോടെ പുഴ മുറിച്ചു കടക്കേണ്ടി വന്നു.
ഈ ശനിയാഴ്ച എറണാകുളം ജില്ലയിൽ വൈപ്പിൻ കടൽ തീർത്തും അവരെ കണ്ടു. ആയിരക്കണക്കിന് പക്ഷികൾ ഒന്നിച്ചു പറന്നുല്ലസിക്കുന്ന തീരത്ത് മറ്റൊരു കടൽ പോലെ അവർ…….
ഇവരിൽ ചിലർ തിബത്ത്, മംഗോളിയ എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ മറ്റു ചിലർ യൂറോപ്യൻ തീരങ്ങളിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്താണ് ഓരോ വർഷവും കേരളത്തിൽ എത്തുന്നത്. ഒക്ടോബർ മുതൽ എത്തിതുടങ്ങുന്ന ഇവർ ഫെബ്രുവരിയോടെ തിരിച്ചു പോകാറാണ് പതിവ്.