‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യുടെ മലയാളം പരിഭാഷ കയ്യിൽ വന്നിട്ട് ചുരുങ്ങിയത് കാൽ നൂറ്റാണ്ടെങ്കിലും ആയിക്കാണും. പലപ്പോഴായി അത് വായിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് ഒരു ചുക്കും ചുണ്ണാമ്പും ഇത് വരെ മനസ്സിലായിട്ടില്ല!
എന്റെ ബുദ്ധി ഒരല്പമെങ്കിലും വികസിച്ചു കാണും എന്ന അഹങ്കാരത്തിലാണ് വീണ്ടും മാനിഫെസ്റ്റോ മറിച്ചു നോക്കിയത്. കുമാരപിള്ള സാറിന്റെ താത്വിക അവലോകനം കേട്ട അതേ പ്രതീതി!
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറഞ്ഞിട്ടുണ്ട് എന്ന് മതത്തിന്റെ ആൾക്കാർ സ്ഥിരമായി പറയുന്ന ആക്ഷേപമാണ്.
മാനിഫെസ്റ്റോയിൽ അങ്ങനെ വല്ലതും ഉണ്ടോ എന്ന് നോക്കാനാണ് വീണ്ടും കമ്മ്യൂണിസ്റ്റ് വേദഗ്രന്ഥം മറിച്ചു നോക്കിയത്. പക്ഷെ അങ്ങിനെ ഒരു പരാമർശം അതിൽ കണ്ടില്ല. മെറ്റയോട് ചോദിച്ചപ്പോൾ പറഞ്ഞത് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടപ്പോൾ പലതും വെട്ടിക്കളഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചതാവാം എന്നാണ്.
എനിക്ക് ആകെക്കൂടെ കാണാൻ കഴിഞ്ഞത് ഈ ഒരു വരി മാത്രമാണ്. “മതപരവും
ദാർശനികവും പൊതുവിൽ പ്രത്യയശാസ്ത്രപരവുമായ നിലപാടിൽ നിന്ന് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ കാര്യമായ പരിശോധന അർഹിക്കുന്നില്ല.”
ഒറിജിനൽ വായിച്ചവർ ഉണ്ടെങ്കിൽ മതത്തെക്കുറിച്ചു മാർക്സ് സത്യത്തിൽ എന്താണ് പറഞ്ഞത് എന്ന് പറഞ്ഞു തരുമോ?