12 വർഷം മുമ്പ്, ഇത് പോലൊരു ഡിസംബർ അവസാന വാരത്തിലെ ഒരു സായാഹ്നത്തിലാണ് ചരിത്രമുറങ്ങുന്ന ട്രാൻക്യുബാറിൽ (തരകമ്പാടി) എത്തിപ്പെട്ടത്.
കോറമാണ്ടൽ തീരത്തെ പഴയ ഡച്ച് കോളനികൾ തേടിയുള്ള യാത്രയിലായിരുന്നു ഞാൻ. സർവ്വ നാശം വിതച്ച സുനാമി കഴിഞ്ഞിട്ട് എട്ട് വർഷം കഴിഞ്ഞിരുന്നു. നന്നൂറിലധികം മനുഷ്യരാണ് അന്ന് ഈ കൊച്ചു പ്രദേശത്ത് മാത്രം മരണപ്പെട്ടത്. പക്ഷേ അസാമാന്യ നിശ്ചയദാർഢ്യത്തോടെ പ്രദേശവാസികളും ഡച്ച് ഗവൺമെന്റും ചേർന്ന് ആ ചരിത്ര നഗരിയെ പുനർനിർമിച്ചിരുന്നു.
സാരങ്കപാടി (land of singing waves) എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. കടലിൽ നിന്ന് ഏതാനും മീറ്റർ അകലെ തിരമാലകളെ തൊട്ടുരുമ്മി തലയുയർത്തി നിൽക്കുന്ന ഫോർട്ട് ഡാൻസ്ബോർഗ് ഇന്നും മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ ക്രിസ്തു മതത്തിനു വേരോ ട്ടമുണ്ടാക്കിയ ഒട്ടേറെ അമൂല്യ കൃതികൾ പ്രിന്റ് ചെയ്യപ്പെട്ടത് ഇവിടെയാണ്. ബൈബിൾ ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് (തമിഴ് ) തർജമ ചെയ്തത് ഇവിടുത്തെ ഡച്ച് പാതിരിമാരാണ്. അന്ന് പ്രിന്റിംഗ് വിപ്ലവത്തിന് നാന്ദി കുറിച്ച സീജൻബാൾഗിന്റെ പൂർണ്ണകായ വെങ്കല പ്രതി ഇന്നും അവിടെ തലയുയർത്തി നിൽപ്പുണ്ട്.
ആ യാത്രക്ക് ശേഷം ToI ൽ എഴുതിയ കുർപ്പുകളാണ് കൂടെ ചേർത്തി രിക്കുന്നത്.