മുസ്‌ലിം മതസംഘടനകൾ പരസ്പരം വാരിയെറിയുന്ന ചെളി മേലിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അത്തരം കാര്യങ്ങളിൽ പൊതുവെ ഒരു അഭിപ്രായവും പറയാറില്ല. പക്ഷെ കാന്തപുരം ഗ്രൂപ്പുകർ Mec 7 നെ എതിർത്തപ്പോൾ രണ്ട് പറയണമെന്ന് തോന്നിയതാണ്. എങ്കിലും ഞാൻ സംയമനം പാലിച്ചു. പക്ഷെ, ഇന്നത്തെ വീഡിയോ കണ്ടപ്പോഴാണ് അവരുടെ വിമർശനത്തിൽ കാര്യമുണ്ട് എന്ന് എനിക്ക് മനസ്സിലായത്!!!!

ഇങ്ങനെ ഒരു ഡപ്പാംകൂത്ത് നാട്ടിൽ ഉണ്ടായിട്ട് നിങ്ങൾ എന്തിനാണ് ‘ജമ-മുജകൾ’ നടത്തുന്ന മെക്കിന്റെ പിന്നാലെ പോയത് എന്നത് ന്യായമായ ചോദ്യമാണ്. അത്തരം ആളുകളെ നേർവഴിക്കു കൊണ്ടുവരേണ്ട ബാധ്യത സമുദായത്തിലെ ആലിമീങ്ങൾക്ക് ഉണ്ട്!

ശരീരത്തിൽ പറ്റിയ ഒരല്പം ദുർമേദസ്സ് നീക്കാണല്ലോ നിങ്ങൾ ഈ കവാത്തൊക്കെ കാണിക്കുന്നത്. അക്കാര്യത്തിൽ ഈ കൂത്തിനെ കവച്ചു വെക്കാൻ ഒരു പക്ഷെ ജുംബാ ഡാൻസ് മാത്രമേ കാണൂ!

മെക്കുമായി തട്ടിച്ചു നോക്കിയാൽ ഇതിന് മെച്ചങ്ങൾ ഒരുപാടുണ്ട്. ഇത്‌ നടക്കുന്നത് റൂമിനകത്താണ്. മഴയും വെയിലും കൊള്ളണ്ട. തുറന്ന സ്ഥലത്ത് നടക്കുന്ന മെക്കിന്റെ പേരിൽ എന്തുമാത്രം മലിനമായ വായുവാണ് നിങ്ങൾ വലിച്ചു കേറ്റുന്നത്‌ എന്ന് ആലോചിച്ചിട്ടുണ്ടോ!

മെക്കിനെപോലെ എല്ലായിടത്തും ഒരേ പോലെ ബോറടിപ്പിക്കുന്ന പ്രശ്‌നം ഒരിക്കലുമില്ല. പല തരം വറൈറ്റി ഡാൻസുകൾ യുട്യൂബ് നോക്കിയാൽ കിട്ടും. ഇതിലുള്ള ഹാ, ഹൂ, യാ ശൈഖ് വിളികളൊക്കെ യോഗയുടെ ഗുണം ചെയ്യുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ദീനുൽ ഇസ്ലാമിനെ സ്നേഹിക്കുന്ന ഒരു മനസ്സു മാത്രം മതി. നിങ്ങളുടെ ആരോഗ്യത്തിനും താല്പര്യത്തിനുമനുസരിച് ഇഷ്ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം!!

പെണ്ണുങ്ങൾ കുനിഞ്ഞാൽ നോക്കാത്ത ആണുങ്ങളില്ല. ഇവിടെയാകുമ്പോൾ കാണാൻ ഏതാനും ‘ഉസ്താദുമാർ’ മാത്രമേ കാണൂ. നിങ്ങളുടെ പെണ്ണുങ്ങൾ പൂർണ്ണ സുരക്ഷിതരാണെന്നർത്ഥം!!

എല്ലാറ്റിനും പുറമെ, ഇതൊക്കെ ആഖിറത്തിലേക്കുള്ള സമ്പാദ്യമാണ്. ഈമാൻ കുറവുള്ളവർ ഇതൊരു വ്യായാമമായി മാത്രം കണ്ടാൽ മതി. അത്ര കൂലി കുറയുമെന്ന് മാത്രം!

ശീതീകരിച്ച മുറികളിൽ ശീ ശ്രീ രവിശങ്കരും ജഗ്ഗി വാസുദേവുമൊക്കെ നടത്തുന്ന ട്രാൻസ് ഡാൻസുകൾക്ക് ഈടാക്കുന്ന ഫീസ് എത്രയാണെന്ന് ആലോചിച്ചാൽ നമ്മൾ ഭാഗ്യവാന്മാരാണ്. ഇതിന് അരക്കാശിന്റെ ചെലവില്ല. സദഖയായി നിങ്ങൾ എന്തെങ്കിലും പെട്ടിയിൽ ഇട്ടാൽ മതി. അതിന്റെ പുണ്യം വേറെയും!

പിന്നെ, ഇതിന്റെ പേരിൽ ഒരു NIA യും നിങ്ങളെ തേടി വരില്ല. അവിടെയൊക്കെ ഞമ്മക്കുള്ള പിടിപാട് ഞാൻ പറയേണ്ടല്ലോ!!

ഇത്രയൊക്കെ മെച്ചങ്ങളുള്ള ഒരു ദീനി കൂത്ത് ഉണ്ടായിട്ട് കണ്ട മെക്കിന്റെ പിന്നാലെ പോയ നിങ്ങളെ വിമർശിക്കാൻ പോലും പാടില്ലെന്ന് പറഞ്ഞാൽ……..