പച്ചപുതച്ച കേരളത്തിന്റെ ശാലീനസൗ ന്ദര്യം അതിന്‍റെ സര്‍വ അലങ്കാരങ്ങളും എടുത്തണിയുന്നത് മഴക്കാലത്താണ്. തിങ്ങിവിങ്ങി നില്‍ക്കുന്ന മലരണിക്കാടുകളും മരതക കാന്തിയില്‍ മുങ്ങി നില്‍ക്കുന്ന ഗ്രാമഭംഗിയും വെറും കവിഭാവന മാത്രമല്ല!
നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകൾ, രൗദ്രഭാവംപൂണ്ട് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങൾ, മഞ്ഞണിഞ്ഞ മാമലകൾ, തിങ്ങിനിറഞ്ഞ തെങ്ങിന്‍ തോപ്പുകൾ, മരതകപ്പട്ട് വിരിച്ച വയലേലകൾ………
ഏതോ ഒരുള്‍വിളി കേട്ടിട്ടെന്നപോലെ ഒരു ഇറങ്ങിനടത്തമായിരുന്നു…… കാടും മലകളും പുഴയും തോടുമൊക്കെ തൊട്ടറിഞ്ഞാസ്വദിച്ചു. കോരിച്ചൊരിയുന്ന മഴ ആവോളം കൊണ്ടുതീര്‍ത്തു. ആര്‍ത്തലച്ചു വീഴുന്ന വെള്ളച്ചാട്ടത്തിന് താഴെ എല്ലാം മറന്നു കണ്ണടച്ചു നിന്നു. ഇരുൾ വീണ വനവീഥികളില്‍ കാടിന്‍റെ മര്‍മരം മാത്രം കാതോര്‍ത്തു ഒറ്റയ്ക്ക് നടന്നു. അപരിചിതമായ വഴിത്താരകളിലൂടെ ദൈര്‍ഘ്യം നോക്കാതെ യാത്രചെയ്തു. ഏകാന്ത സുന്ദര യാത്രകള്‍…..
വീണ്ടുമൊരിക്കല്‍കൂടി ആ കാഴ്ചകള്‍ കാണാനാവുമെന്നുറപ്പില്ലാത്തതിനാൽ കിട്ടിയേടത്തുനിന്നെല്ലാം പരമാവധി ചിത്രങ്ങൾ പകർത്തി. ഒരിയ്ക്കലും മറക്കാനാവാത്ത അനർഘ സുന്ദര നിമിഷങ്ങള്‍…..
മഴ നനഞ്ഞു നടക്കുമ്പോൾ ഞാനോർത്തത് ചാർളി ചാപ്ലിന്റെ പ്രശ്‌സ്തമയ ആ വരികളാണ് …… I like walking in the rain, so no one can see me crying….