കലയും സാഹിത്യവുമൊന്നും വരത്തന്മാർക്ക് പറ്റിയ പണിയല്ലെന്നും അതിനൊക്കെ യോഗ്യന്മാർ വേറെയുണ്ട് എന്നും കേരളീയ പൊതുബോധം ശരിയായി തന്നെ ധരിച്ചു വച്ചിരുന്ന കാലത്താണ് ബഷീർ ‘ബാല്യകാല സഖി’ എഴുതിയത്. അതിന്റെ മുഖവുരയിൽ എം പി പോൾ ഇങ്ങനെ എഴുതി, “….. കേരളത്തിലെ ഒരു വമ്പിച്ച ജന വിഭാഗമായ മുസ്‌ലിം സമുദായം നമ്മുടെ സാഹിത്യത്തിന് അപരിചിതമായിട്ടാണ് ഇതേവരെ കഴിഞ്ഞുകൂടിയിട്ടുള്ളത്. കാരണം എന്തുമാവട്ടെ, പരമാർത്ഥം അങ്ങനെ തന്നെയെന്നു സമ്മതിക്കാതെ തരമില്ല. തന്നിമിത്തമുള്ള നഷ്ടം മുസ്‌ലിം സമുദായത്തിനല്ല മലയാള സാഹിത്യത്തിനാണ്. “

മലയാള മാധ്യമ ചരിത്രവും മറ്റൊന്നായിരുന്നില്ല. അത് തിരുത്തി എഴുതിയതിൽ ‘മാധ്യമ’ത്തിനും ‘മീഡിയവൺ’ നും ഉള്ള പങ്ക് ചെറുതല്ല. ‘ക്രിസ്ത്യൻ പത്ര’വും ‘ഹിന്ദു ചാനലും’ ഇല്ലാത്ത കേരളത്തിൽ ‘മുസ്‌ലിം പത്ര’ങ്ങളും ചാനലുമൊക്കെ ഇപ്പോഴും ഉണ്ടല്ലോ!!

മാധ്യമങ്ങൾ ബോധപൂർവം ഔട്ട്‌ ഫോക്കസിൽ നിർത്തിയ പലതിനെയും ഫോക്കസിൽ കൊണ്ടുവന്നത് ‘ഔട്ട്‌ ഓഫ് ഫോക്കസ് ‘ തന്നെയാണ്……