കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇത്രമേൽ കൃത്യമായി വരച്ചിട്ട ‘സന്ദേശം’ പോലെ മറ്റൊരു സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ‘നമ്മുടെ പാർട്ടി എന്ത് കൊണ്ട് തോറ്റു’ എന്നതിന് ലളിതമായ ഒരു ഉത്തരം തേടിയ ഉത്തമന് താത്വികാചാര്യനായ കുമാരപിള്ള നൽകിയ മറുപടി ഇന്നും ഓരോ മലയാളിയെയും കുടുകുടാ ചിരിപ്പിക്കുന്നു.
വടകരയിൽ പാർട്ടിയെ തോല്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയും SDPI യും ആണെന്ന വിശദീകരണം കേട്ട അന്നു മുതൽ ആ കേന്ദ്രങ്ങളിൽ പൊട്ടിയ ചിരിയുടെ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല!
‘കാഫിർ’ പ്രയോഗം യു ഡി എഫ് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് ആചാര്യന്റെ പുതിയ വിശദീകരണം. പാർട്ടിക്കാർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് മത സൗഹാർദ്ധം തകരാതിരിക്കാനാണത്രെ!!
ചിരിക്കാൻ ഇനി ശ്രീനിവാസൻ സിനിമകൾ തന്നെ വേണമെന്നില്ല, പാർട്ടി വിശദീകരണങ്ങൾ കേട്ടാലും മതി…….!!!!!!……