ഒരു ഇടവേളക്ക് ശേഷം ആൾക്കൂട്ട കൊലകൾ വീണ്ടും പുനരാരംഭിച്ചിരിക്കുന്നു. ഇരകൾ പതിവ് പോലെ മുസ്‌ലിംകൾ തന്നെ. ‘വിശ്വഗുരു’ പ്രതീക്ഷിച്ചപോലെ മഹാ മൗനത്തിലാണ്. പുതിയ ന്യായ സംഹിതയിൽ ഈ കുറ്റത്തിനെതിരെ കടുത്ത വകുപ്പുകൾ ഉണ്ടെന്നാണ് കേൾവി. പക്ഷെ കേസെടുക്കുമ്പോൾ കുറ്റവാളിയുടെ മതം നോക്കണമെന്ന് അലിഖിത നിയമമുണ്ട് ഈ നാട്ടിൽ!

ലോകത്തെവിടെയും മർദ്ദക ഭരണകൂടങ്ങളെ താങ്ങിനിർത്തുന്നത് അവക്ക് വിടുപണി ചെയ്യുന്ന deep state ആണ്. എന്നാൽ ഹിന്ദുത്വ ഭീകരതയെ താങ്ങി നിർത്താൻ കൂടുതൽ വിപുലമായ ‘deeper state’ കൂടി ഉണ്ട് എന്ന് Christophe Jaffrelot നെ പോലെയുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചിട്ടുണ്ട്. കീഴ്ത്തട്ടിൽ വ്യവസ്ഥാപിതമായും സംഘടിതമായും അക്രമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സംഘ് പരിവാറിന്റെ ചോറ്റുപട്ടാളമാണ് ഈ deeper state. 

ഈ ചോറ്റു പട്ടാളത്തെ എങ്ങനെ ചെറുക്കണമെന്ന കാര്യത്തിൽ നമ്മുടെ നിയമ സംവിധാനങ്ങളും മതേതര രാഷ്ട്രീയ കക്ഷികളും മുസ്‌ലിം സമുദായവും ഇന്നും ഇരുട്ടിൽ തപ്പുകയാണ് എന്നതാണ് യാഥാർഥ്യം.

Tags: