വലിയ പ്രതീക്ഷയോടെയാണ് ഇന്നലെ കടമക്കുടിയിൽ പോയത്. കൊടും ചൂടിൽ വെള്ളം വറ്റിയ ചെമ്മീൻ കെട്ടുകളിൽ നിറയെ പക്ഷികൾ, മനോഹരമായ ചിത്രങ്ങൾ….. പക്ഷെ, അമ്മയോട് പിണങ്ങിയ കുട്ടിയെ പോലെ സൂര്യൻ മൂടിപ്പുതച്ചു തന്നെ കിടന്നു. പതിനൊന്നു മണി വരെ കാത്തുനിന്ന് നിരാശയോടെ മടങ്ങി, ഇഷ്ടപ്പെട്ട ഒരു ചിത്രം പോലും കിട്ടാതെ…..
ഇന്ന് രാവിലെ അതേ സ്പോട്ടിൽ വീണ്ടും ചെന്നു. തലേന്നത്തെ പിണക്കം തീർക്കാണെന്നവണ്ണം സൂര്യൻ നേരത്തെ തന്നെ കുളിച്ചൊരുങ്ങി നിൽക്കുന്നു, തെളിഞ്ഞ നീലാകാശം, നൂറു കണക്കിന് പക്ഷികൾ, ഒരേ ഒരു ബേർഡ് വാച്ചർ…. പിന്നെ, നിർത്താതെ ക്ലിക്കി, ബാറ്ററി തീരും വരെ……. അതിൽ ചിലത്….. Moral of the story….. Kadamakkudi never disappoints