ഇന്ത്യയിൽ നടന്ന ഒട്ടേറെ പ്രമാദമായ ‘ഭീകരാക്രമണ’ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ച മഹാ പ്രതിഭയാണവർ!! ‘സിമി’ എന്ന് കേട്ടിട്ടുപോലുമില്ലാത്ത, മുംബൈയിലെ വാഹിദ് എന്ന ചെറുപ്പക്കാരനെ കൊടും ഭീകരനാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി മാലിനി നടത്തിയ നാർക്കോ അനാലിസിസിന്റെ രസകരമായ അനുഭവം, ജോസി ജോസഫ് The silent coup എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.മാലിനി തന്നെ അവകാശപ്പെട്ട കണക്കനുസരിച്ച് 150 ഓളം തീവ്രവാദികളെ അവർ നർക്കോ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്.
പക്ഷെ അവരുടെ സേവനം അധിക കാലം നീണ്ടു നിന്നില്ല. ഭീകര വിരുദ്ധ പോരാട്ടത്തിനിറങ്ങിയ അന്വേഷണ ഏജൻസികളെ മാലിനി വ്യാപകമായി തെറ്റിദ്ധരിപ്പിച്ചതായി കോടതി കണ്ടെത്തി.
ജോലി നേടാൻ സർട്ടിഫിക്കറ്റ് തിരുത്തിയതിന് 2009 ഫെബ്രുവരി 25ന് കർണ്ണാടക സർക്കാർ അവരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. University of Calgary യുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും ജനന തിയതി തിരുത്തിയതായും പിന്നീട് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പക്ഷെ അതിനകം മാലിനി ആയിരത്തിലധികം നാർക്കോ ടെസ്റ്റുകളും 3000 lie-detection ടെസ്റ്റുകളും 1500 ബ്രെയ്ൻ മാപ്പിങ് ടെസ്റ്റുകളും അവർ നടത്തിയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു!! ഇവയിൽ അധികവും ഭീകരത വേട്ടയുടെ പേരിലായിരുന്നു, പ്രതികളാക്കപ്പെട്ട ആ ചെറുപ്പക്കാർ അധികവും ഇന്നും അഴികൾക്കുള്ളിലും…….
അഭയ കേസിൽ മാലിനി നടത്തിയ നർക്കോ ടെസ്റ്റ് CD യെ കുറിച്ച് കേരള ഹൈ കോടതി പറഞ്ഞത് editing was ‘clearly visible to the naked eye and to find out the evident editing even an expert may not necesary’ എന്നാണ്.