ആൾ പകൽ സമയത്ത് പൊതുവെ പുറത്തിറങ്ങാറില്ല. എന്നും പാത്തും പതുങ്ങിയും ജീവിക്കാനാണ് വിധി. മഹാ കൗശലക്കാരനാണെന്ന് എല്ലാവരും പറയുന്നു. അത്കൊണ്ട് തന്നെ തന്നെക്കാൾ കൗശല ക്കാരനായ മനുഷ്യനെ വല്യ പേടിയാണ്. ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കും എന്നത് തന്നെ കാര്യം.നടക്കാനിറങ്ങുന്ന വഴിയിൽ ഇടക്കൊക്കെ ചില മിന്നലാ ട്ടങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ എത്ര വേണേലും ഫോട്ടോ എടുത്തോളൂ എന്ന മട്ടിൽ ഇങ്ങനെ മുന്നിൽ വന്നുനിൽക്കുമെന്ന് സ്വപ്നേനി നിനച്ചതല്ല.ഒഴിവു ദിവസം മക്കളോടൊപ്പം നടത്തം വൈകിട്ട് ആയിരുന്നു. പച്ച വിരിച്ച പാടവരമ്പിൽ ടിയാൻ ഞങ്ങളെ നോക്കി നിൽക്കുന്നത് മകളാണ് കാണിച്ചു തന്നത്. ഏതാനും മിനിറ്റുകൾ മാത്രം… ഫോട്ടോ സെഷൻ കഴിഞ്ഞു തൊട്ടടുത്ത കുറ്റി ക്കാട്ടിലേക്ക് നടന്നു മറയുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കി നിന്നു…….





