പ്രഭാത സവാരിക്കിടെ ഇടക്കൊക്കെ ഇവരെ കാണാറുണ്ട്. മനസ്സിനിണങ്ങിയ ഒരു ഫ്രയിമിന് വേണ്ടി പാത്തും പതുങ്ങിയും ഞാൻ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ ഒന്നും ഒത്തു വന്നില്ല. ഇന്ന് അപ്രതീക്ഷിതമായി, പച്ചവിരിച്ചു നിൽക്കുന്ന നെല്പാടത്തു ഇവരെ വീണ്ടും കണ്ടുമുട്ടി. പക്ഷേ കയ്യിൽ കാമറയില്ല! രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ വീട്ടിലേക്ക് ഓടി. ഭാഗ്യം, കാമറയെടുത്തു ബൈക്കിൽ തിരിച്ചെത്തിയപ്പോൾ അവർ അവിടെത്തന്നെയുണ്ട്. റോഡരികിൽ ആയത്കൊണ്ട് ബൈക്കിന്റെ ശബ്ദം കേട്ടപാടെ അവർ പറന്നു പൊങ്ങി……. കിട്ടിയ സമയത്തിനിടെ ഏതാനും സ്‌നേപ്പുകൾ…… ക്ലിക്ക്…. ക്ലിക്ക്…. ക്ലിക്ക്…….